Saturday, July 24, 2021
Home Newsfeed ദുബയിലെ തിരക്കേറിയ റോഡില്‍ കാറിന് തീപ്പിടിച്ചു

ദുബയിലെ തിരക്കേറിയ റോഡില്‍ കാറിന് തീപ്പിടിച്ചു

ദുബൈ: ദുബയിലെ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കാറിന് തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. കാര്‍ റോഡില്‍ നിന്ന് ഒഴിവാക്കി ഗതാഗത തടസ്സം ഒഴിവാക്കി.

തീപ്പിടിത്തത്തെ തുടര്‍ന്ന് സിറ്റി സെന്റര്‍ മിര്‍ദിഫിന് ശേഷം ഷാര്‍ജയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതായി ദുബൈ പോലിസ് അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.

Most Popular