Thursday, June 17, 2021
Home News Kerala ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് കേരളം; കൂടുതല്‍ നിരക്ക് ഈടാക്കുന്ന വിമാനങ്ങള്‍ക്ക്...

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് കേരളം; കൂടുതല്‍ നിരക്ക് ഈടാക്കുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍

ദുബയ്: കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷനില്‍ ഈടാക്കുന്ന അതേ തുക മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങളിലും ഈടാക്കാവൂ എന്നാവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചുവെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഇതോടെ ഇനി കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഈ നിരക്ക് മാത്രമേ ഇടാക്കാന്‍ അനുവദിക്കൂവെന്ന് പവന്‍ കുമാര്‍ പറഞ്ഞു. കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കാവൂ. അത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വിമാന സര്‍വീസിന് അനുമതി നല്‍കൂവെന്നും പവന്‍ കുമാര്‍ പറഞ്ഞു.

ഇന്നും നാളെയുമായി രണ്ടു വിമാനങ്ങളാണ് കെഎംസിസി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. 1250 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 900 ദിര്‍ഹമിന് സര്‍വീസ് നടത്താന്‍ ഗോ എയര്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. സ്പൈസ് ജെറ്റാണ് കേന്ദ്രം നല്‍കിയത്. 160 വീതം യാത്രക്കാരെയുമായാണ് രണ്ടു വിമാനങ്ങളും കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്. സൗദിയില്‍ നിന്ന് ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ കോഴിക്കോട്ടേക്ക് പറക്കാനിരിക്കുകയാണ്. ഖത്തറില്‍ നിന്ന് അടുത്തയാഴ്ച്ചകളില്‍ കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടും. ഈ വിമാനങ്ങളിലെല്ലാം വന്ദേഭാരത് മിഷന്റെ ഇരട്ടി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. പുതിയ തീരുമാനം ഇവയെയും ബാധിക്കുമോ എന്ന് വ്യക്തമല്ല.


 

Most Popular