Tuesday, September 21, 2021
Home Gulf UAE ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി; നാടണഞ്ഞത് 564 പേര്‍

ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി; നാടണഞ്ഞത് 564 പേര്‍

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസിള്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍നിന്നാണ് ഇന്ത്യയിലേക്ക് ആദ്യ വിമാനങ്ങള്‍ എത്തിയത്. വിവിധ കമ്പനികള്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തിയത്.

അഹ്‌മദാബാദ്, അമൃത്‌സര്‍, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് വെള്ളിയാഴ്ച രാത്രി വിമാനങ്ങള്‍ പറന്നത്. ഈ വിമാനങ്ങളിലായി 564 തൊഴിലാളികള്‍ നാടണഞ്ഞു. മൂന്നു ദിവസത്തിനിടെ ഒമ്പതു വിമാനങ്ങളിലായി 1568 പേര്‍ നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, അന്തിമാനുമതി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങിയിട്ടില്ല. ഖത്തറില്‍ നിന്നുള്‍പ്പെടെ നിരവധി കമ്പനികളും സംഘടനകളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. അധികം വൈകാതെ അന്തിമാനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

chartered flights started service from gulf to india


 

Most Popular