Wednesday, August 4, 2021
Home Ediotrs Pick ബസ്സില്‍ ഉറങ്ങിയ പ്രവാസിയുടെ കുഞ്ഞിനെ എടുക്കാന്‍ മറന്നു; നാലു മണിക്കൂറിനൊടുവില്‍ ശ്വാസംമുട്ടി മരിച്ചു

ബസ്സില്‍ ഉറങ്ങിയ പ്രവാസിയുടെ കുഞ്ഞിനെ എടുക്കാന്‍ മറന്നു; നാലു മണിക്കൂറിനൊടുവില്‍ ശ്വാസംമുട്ടി മരിച്ചു

അജ്മാന്‍: അജ്മാനില്‍ മിനി ബസ്സില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചു. മൂന്നര വയസുള്ള കുട്ടി ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ബസ്സില്‍ ഉറങ്ങിപ്പോയത്. നാലു മണിക്കൂറിന് ശേഷമാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജ്മാനില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അറബ് വംശജരായ കുടുംബത്തിലെ കുട്ടിയാണ് അജ്മാന്‍ അമിന ആശുപത്രിയില്‍ മരിച്ചതെന്ന് അജ്മാന്‍ പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സെയിഫ് അല്‍ മത്രൂഷി പറഞ്ഞു. ഉച്ച ഭക്ഷണ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തിരച്ചിലിനൊടുവില്‍ കുട്ടിയെ ബസ്സില്‍ കണ്ടെത്തുകയായിരുന്നു.

ബസ് സൂപ്പര്‍വൈസറുടെ ജാഗ്രതക്കുറവാണ് ദുരന്തത്തിന് കാരണമായത്. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ടാലന്റ് ഡവലപ്‌മെന്റ് കേന്ദ്രത്തിന്റെ കൊമേഴ്‌സ്യല്‍ ലൈസന്‍സ് ഒരു വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി.
ALSO WATCH

 

Most Popular