Sunday, July 25, 2021
Home Gulf UAE യുഎഇയിലേക്ക് തിരിച്ചുപോവാന്‍ അനുമതിയുണ്ടോ;അറിയാന്‍ എളുപ്പ വഴി ഇതാ

യുഎഇയിലേക്ക് തിരിച്ചുപോവാന്‍ അനുമതിയുണ്ടോ;അറിയാന്‍ എളുപ്പ വഴി ഇതാ

ദുബൈ: കൊറോണ ആശങ്കകള്‍ അതിജീവിച്ച് സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന യുഎഇയിലേക്ക് തിരിച്ചു പോകാന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ കഴിയുമെങ്കിലും പലര്‍ക്കും ഇതു സംബന്ധിച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും ബാക്കിയാണ്. റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് തിരികെ യുഎഇയിലേക്കു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി യാത്രാ അനുമതി ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

യാത്രാനുമതി ഉണ്ടോ എന്നറിയാനുള്ള എളുപ്പ വഴി

1. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഔദ്യോഗിക വെബ്സൈറ്റിലെ ഈ ലിങ്കില്‍ ( smartservices.ica.gov.ae/echannels/web/client/default.html#/fileValidity ) ക്ലിക്ക് ചെയ്യുക.

2. എമിറേറ്റ്സ് ഐഡി വിവരങ്ങളോ പാസ്പോര്‍ട്ട് നമ്പറോ ഉപയോഗിച്ച് ഈ ഫോം പൂരിപ്പിക്കുക. ശേഷം പേജിനു താഴെയുള്ള സെര്‍ച് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ അവിടെ തന്നെ റിസള്‍ട്ട് കാണിക്കും.

3. നല്‍കിയ വിവരങ്ങള്‍ സിസ്റ്റം പരിശോധിക്കുകയും നിങ്ങള്‍ക്ക് യാത്രാ ചെയ്യാന്‍ അനുമതിയുണ്ടെങ്കില്‍ അത് പച്ച നിറത്തിലുള്ള അറിയിപ്പായും അനുമതി ഇല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള അറിയിപ്പായും പേജിനു താഴെ കാണിക്കും. യാത്രാ അനുമതി ഉണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് ഒരുങ്ങാം.

uae permission red

4. യാത്രാ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിന് യുഎഇ റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ അവരുടെ വിവരങ്ങള്‍ http://uaeentry.ica.gov.ae എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം

Confused about travel permission to UAE?

Most Popular