Thursday, June 17, 2021
Home Gulf UAE ജു​വ​നൈ​ല്‍ തി​മിം​ഗി​ല സ്രാ​വു​ക​ളു​ടെ സം​ര​ക്ഷണം: അ​ല്‍ ബാ​ഹി​യ, അ​ല്‍ റ​ഹ മേ​ഖ​ല​യി​ല്‍ ജ​ല ഗ​താ​ഗ​തത്തിന് നിരോധനം

ജു​വ​നൈ​ല്‍ തി​മിം​ഗി​ല സ്രാ​വു​ക​ളു​ടെ സം​ര​ക്ഷണം: അ​ല്‍ ബാ​ഹി​യ, അ​ല്‍ റ​ഹ മേ​ഖ​ല​യി​ല്‍ ജ​ല ഗ​താ​ഗ​തത്തിന് നിരോധനം

അബൂദാബി: ജുവനൈല്‍ തിമിംഗില സ്രാവുകളുടെ സംരക്ഷണത്തിനായി തലസ്ഥാനത്തെ അല്‍ റഹ, അല്‍ ബാഹിയ തീരത്ത് കൂടിയുള്ള ജല ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബൂദാബി മാരിടൈം അധികൃതര്‍. യന്ത്രവത്കൃത ബോട്ടുകളുടെ ഗതാഗതവും, ജെറ്റ് സ്‌കീ, പാഡില്‍ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള ജലവിനോദങ്ങളും നിരോധിച്ചു. അല്‍ റഹക്കടുത്തെ സമുദ്ര തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തിമിംഗില സ്രാവുകളെ കണ്ടതായി അബൂദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചിരുന്നു. തിമിംഗില സ്രാവുകളുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ജല ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്നും അധികൃതര്‍ പറഞ്ഞു. ഈ ഭാഗത്ത് മത്സ്യബന്ധനവും നിരോധിച്ചു. തീരത്തെത്തിയ തിമിംഗില സ്രാവുകള്‍ക്ക് ഭയമില്ലാതെ വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് അബൂദാബി പരിസ്ഥിതി ഏജന്‍സി മറൈന്‍ ജീവികളുടെയും ആവാസ കേന്ദ്രങ്ങളുടെയും ലീഡ് സ്പെഷലിസ്റ്റ് മൈത്ത അല്‍ ഹാമിലി അറിയിച്ചു.

ഇവയെ സുരക്ഷിതമായി പുറം കടലിലേക്ക് തിരിച്ചയക്കാനാണ് പരിസ്ഥിതി ഏജന്‍സി ലക്ഷ്യമിടുന്നത്. വംശനാശ ഭീഷണി നേരിടുന്ന തിമിംഗില സ്രാവുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിരോധനം ഉടനെ പ്രാബല്യത്തില്‍ വരുമെന്നതാണ ്.രണ്ടു മാസമായി തിമിംഗില സ്രാവുകളെ സ്ഥിരമായി അബൂദാബി തീരത്ത് കാണുന്നു. കഴിഞ്ഞ ദിവസമാണ് അബൂദാബിയിലെ താമസക്കാര്‍ക്ക് ഇതുസംബന്ധിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഒരാഴ്ച മുമ്ബ് അല്‍ദാര്‍ പ്രോപര്‍ട്ടീസ് ആസ്ഥാനത്തിന് സമീപം നാല് മീറ്റര്‍ നീളത്തിലുള്ള തിമിംഗില സ്രാവിനെയാണ് കണ്ടത്. അല്‍ റഹയിലേക്ക് ഇവ മടങ്ങിയതായും ഇവയുടെ നീക്കം നിരീക്ഷിക്കുന്നതായും അബൂദബി പരിസ്ഥിതി ഏജന്‍സി വെളിപ്പെടുത്തി.

കഴിഞ്ഞ ആറ് ആഴ്ചയോളമായി പരിസ്ഥിതി ഏജന്‍സി പ്രവര്‍ത്തകര്‍ തിമിംഗിലത്തെ നിരീക്ഷിച്ചുവരുകയായിരുന്നു. സമുദ്ര തീരത്ത് നാഷനല്‍ അക്വേറിയം ഇവക്ക് ഭക്ഷണം നല്‍കുന്നുണ്ട്. അല്‍ ബാഹിയയില്‍ കാണപ്പെട്ട രണ്ടാമത്തെ തിമിംഗില സ്രാവിനെയും നിരീക്ഷിച്ചുവരുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Most Popular