ദുബൈ: കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന് അബൂദബിയില്‍ 5,000ഓളം വൊളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന് വെബ്സൈറ്റ്( http://4humanity.ae ) ആരംഭിച്ച് 24 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും പേര് രജിസ്റ്റര്‍ ചെയ്തത്.
18നും 60നും ഇടയില്‍ പ്രായമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരീക്ഷണത്തില്‍ പങ്കെടുക്കാവുന്നതാണ്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യോഗ്യത നിശ്ചയിക്കുക. 02 819 1111 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. അബൂദബിയിലോ അല്ഐനിലോ താമസിക്കുന്നവര്‍ക്കാണ് അവസരം.
അബൂദബി ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ അഹ്മദിനാണ് പരീക്ഷണഘട്ടത്തില്‍ ആദ്യ വാക്സിന് നല്‍കിയത്. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി42 ഹെല്‍ത്ത്കെയര്‍, ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിഎന്‍ബിജി എന്നിവര്‍ സംയുക്തമായാണ് വാക്സിന് വികസിപ്പിക്കുന്നത്.
Coronavirus: 5,000 Abu Dhabi volunteers register for vaccine trial in just 24 hours