Thursday, September 23, 2021
Home Gulf UAE യുഇഎയില്‍ വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിനല്‍കി

യുഇഎയില്‍ വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിനല്‍കി

അബുദാബി: യുഎഇയില്‍ എല്ലാവിധ വിസകളുടെയും കാലാവധി നീട്ടി നല്‍കി. മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന വിസകളുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖമിസ് അല്‍ കഅബി അറിയിച്ചു. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന എന്‍ട്രി പെര്‍മിറ്റുകള്‍, എമിറേറ്റ്‌സ് ഐഡി തുടങ്ങിയവയുടെ കാലാവധിയും ഡിസംബര്‍ അവസാനം വരെ നീട്ടും. രാജ്യത്തിനകത്തും, സ്വദേശത്തുമുള്ള പ്രവാസികള്‍ക്ക് ആനുകൂല്യം ലഭിക്കും.

നിലവിലെ സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്ത് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രമം തുടരുകയാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Coronavirus: Expired UAE residency, visit visas to remain valid until end-2020

Most Popular