ദുബയ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട യുഎഇയിലെ സ്കൂളുകള്‍ സപ്തംബറില്‍ തുറക്കാനൊരുങ്ങുന്നു. ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസ് നടത്തുന്നത് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളോടെയാവും സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു.
മാര്‍ച്ച് മാസത്തിലാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് യുഎഇയിലെ സ്കൂളുകള്‍ അടച്ചത്. സപ്തംബറില്‍ തുറക്കാന്‍ പാകത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വേനല്‍ അവധിക്കു ശേഷം സ്കൂള്‍ തുറക്കുന്നതിനുള്ള കൃത്യമായ തിയ്യതിയും മറ്റു ചട്ടങ്ങളും ഉടന്‍ തീരുമാനിക്കും.
ഓരോ ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്ത ദിവസങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക, ഓണ്‍ലൈന്‍-ഓഫ്ലൈന് ക്ലാസുകള്‍ മിക്സ് ചെയ്ത നല്‍കുക തുടങ്ങിയവ പരിഗണനയിലുള്ളതായി വിവിധ സ്കൂള്‍ മേധാവികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ചട്ടങ്ങളാവും സ്കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാവുക. സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത് നിയമാലിയും പാലിക്കുന്നതിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു.
Coronavirus: How are UAE schools preparing to welcome back students in September?