Sunday, September 26, 2021
Home Gulf UAE യുഎഇയിലേക്ക് നാളെ മുതല്‍ പ്രവാസികള്‍ മടങ്ങിയെത്തി തുടങ്ങും; പ്രത്യേക സര്‍വീസുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയിയും

യുഎഇയിലേക്ക് നാളെ മുതല്‍ പ്രവാസികള്‍ മടങ്ങിയെത്തി തുടങ്ങും; പ്രത്യേക സര്‍വീസുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയിയും

ദുബയ്: റെസിഡന്‍സ് വിസയുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ ജൂണ്‍ 1 മുതല്‍ യുഎഇയിലേക്ക് മടങ്ങിയെത്തും. ഇതിനായി പ്രാദേശിക വിമാന കമ്പനികള്‍ ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്കു പുറമേ പ്രത്യേക സര്‍വീസുകളും ഏര്‍പ്പെടുത്തും.

36 വിമാനത്താവളങ്ങളിലേക്ക് ജൂണില്‍ യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ് ഒമ്പത് നഗരങ്ങളിലേക്കും ഇത്തിഹാദ് 17 നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. ബജറ്റ് വിമാനമായ ഫ്‌ളൈ ദുബൈ 10 രാജ്യങ്ങളിലേക്ക് പറക്കും.

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്. യുഎഇയില്‍ കുടുംബമുള്ളവര്‍ക്കാണ് യാത്രക്കാരില്‍ പ്രഥമ പരിഗണന ലഭിക്കുക. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഐസിഎ വെബ്‌സൈറ്റിലാണ് രജിസ്്റ്റര്‍ ചെയ്യേണ്ടത്. ഐസിഎ അംഗീകാരം ലഭിച്ചാല്‍ മാത്രമേ യാത്ര ചെയ്യാനാവൂ.

വിമാനത്തില്‍ യാത്രക്കാര്‍ മാസ്‌ക്കും കൈയുറയും ധരിച്ചിരിക്കണം. തെര്‍മല്‍ സ്‌കാനിങ് നടത്തിയാണ് വിമാനത്തില്‍ കയറ്റുക. യുഎഇയില്‍ എത്തിയ ശേഷം യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ക്വാരന്റീനില്‍ കഴിയണം.

Coronavirus: Special, regular flights to bring stranded UAE residents back


 

Most Popular