Thursday, September 16, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

ദുബൈ: യുഎഇയില്‍ ഇന്ന് 1,285 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 713 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ മരിച്ചതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,36,483 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. മൊത്തം പരിശോധനാ വിധേയരായവരുടെ എണ്ണം 16.9 ദശലക്ഷമായി. 171,434 പേര്‍ക്കാണ് യുഎഇയില്‍ ഇതിനകം കോവിഡ് ബാധിച്ചത്. ഇതില്‍ 156,380 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണം 580. നിലവില്‍ 14,474 പേര്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്.
Coronavirus: UAE reports 1,285 Covid-19 cases, 713 recoveries, 4 deaths


 

Most Popular