Monday, June 21, 2021
Home Newsfeed യുഎഇയില്‍ മൂന്ന് കോവിഡ് മരണം; 1,321 പുതിയ രോഗികള്‍

യുഎഇയില്‍ മൂന്ന് കോവിഡ് മരണം; 1,321 പുതിയ രോഗികള്‍

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,321 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 544,931 ആയി. മൂന്നുപേരാണു മരിച്ചത്. ആകെ മരണം 1,629.

1,302 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 525,080. ചികിത്സയിലുള്ളവര്‍ 18,222. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ALSO WATCH

Most Popular