Sunday, June 20, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 1596 പേര്‍ക്ക് കോവിഡ്; നാല് മരണം കൂടി

യുഎഇയില്‍ ഇന്ന് 1596 പേര്‍ക്ക് കോവിഡ്; നാല് മരണം കൂടി

അബൂദബി: യുഎഇയില്‍ 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,571 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാല് പുതിയ് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,24,887 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,54,516 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,34,481 പേര്‍ സുഖം പ്രാപിച്ചു. 1,648 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,387 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Coronavirus: UAE reports 1,596 Covid-19 cases, 1,571 recoveries, 4 deaths
ALSO WATCH

 

Most Popular