Monday, June 21, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 1712 പേര്‍ക്ക് കോവിഡ് ; നാല് മരണം

യുഎഇയില്‍ ഇന്ന് 1712 പേര്‍ക്ക് കോവിഡ് ; നാല് മരണം

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,712 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 5,21,948 ആയി. നാല് പേരാണു മരിച്ചത്. ആകെ മരണം 1,591.

1,681 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 5,02,460. ചികിത്സയിലുള്ളവര്‍ 17,897. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Coronavirus: UAE reports 1,712 Covid-19 cases, 1,681 recoveries, 4 deaths

 

Most Popular