Thursday, June 17, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കോവിഡ്; ആയിരത്തി അഞ്ഞൂറിലധികം പേര്‍ രോഗമുക്തി നേടി

യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കോവിഡ്; ആയിരത്തി അഞ്ഞൂറിലധികം പേര്‍ രോഗമുക്തി നേടി

അബൂദബി: യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,545 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,550 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 495,224 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 478,063 പേര്‍ ഇതിനോടകം രോഗമുക്തരായി.നിലവില്‍ 15,611 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ന് മാത്രമായി 214,765 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

Most Popular