Friday, June 18, 2021
Home Newsfeed യുഎഇയില്‍ 1,988 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

യുഎഇയില്‍ 1,988 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

അബൂദബി: യുഎഇയില്‍ 1,988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 13,735 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 2,138 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1516 പേര്‍ കോവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,74,136 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,58,885 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 254,944 കോവിഡ് പരിശോധനകള്‍ നടന്നു.

 

Most Popular