Saturday, April 10, 2021
Home Newsfeed യുഎഇയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്

യുഎഇയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്

അബൂദബി: യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 13,576 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 2,191 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1523 പേര്‍ കോവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,78,131 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,63,032 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 249,014 കോവിഡ് പരിശോധനകള്‍ നടന്നു.

 

Most Popular