Thursday, July 29, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അബൂദബി: യുഎഇയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു.

47,000 ലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. യുഎഇയിലെ ആകെ രോഗികളുടെ എണ്ണം ഇതോടെ 59,921 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍: 53,202. മരണം: 347. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: 6,372.

Most Popular