Sunday, June 20, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 1217 പേര്‍ കോവിഡ് മുക്തരായി; 479 പോസിറ്റീവ് കേസുകള്‍ മാത്രം

യുഎഇയില്‍ ഇന്ന് 1217 പേര്‍ കോവിഡ് മുക്തരായി; 479 പോസിറ്റീവ് കേസുകള്‍ മാത്രം

ദുബയ്: യുഎഇയില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണം കാര്യമായി വര്‍ധിക്കുകയും പോസിറ്റീവ് കേസുകള്‍ കുറയുകയും ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 479 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1217 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടു മരണം കൂടി ഇന്ന് റിപോര്‍ട്ട് ചെയ്തു. 45,000 പേര്‍ക്കു കൂടി കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16,000ല്‍ താഴെ പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. മെയ് 30ന് ശേഷം ആദ്യമായാണ് ഇത്രയധികം കുറവ് വരുന്നത്. 61.6 ശതമാനമാണ് ഇപ്പോള്‍ രോഗം സുഖപ്പെടുന്നവരുടെ നിരക്ക്.

യുഎഇയില്‍ ഒരു മാസത്തിനിടെ ഇത്രയും കുറവ് പേര്‍ക്ക് രോഗം റിപോര്‍ട്ട് ചെയ്യുന്നതും ആദ്യമാണ്. ഏറ്റവും ഒടുവില്‍ 500ല്‍ താഴെ പേര്‍ക്ക് രോഗം റിപോര്‍ട്ട് ചെയ്തത് മെയ് 5ന് ആണ്.

Coronavirus: UAE reports 479 new Covid-19 cases, 1,217 recoveries, 2 deaths


 

Most Popular