Monday, September 27, 2021
Home Gulf UAE യുഎഇയില്‍ 532 പേര്‍ക്ക് കൊവിഡ്; 1,288 പേര്‍ രോഗമുക്തരായി

യുഎഇയില്‍ 532 പേര്‍ക്ക് കൊവിഡ്; 1,288 പേര്‍ രോഗമുക്തരായി

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,288 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ കൂടി മരിച്ചു.

പുതുതായി 49,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ മാസം 55 ശതമാനമുണ്ടായിരുന്ന രോഗ മുക്തി നിരക്ക് 80 ശതമാനമായി മാറിയതായി മന്ത്രാലയം അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന രാജ്യമായി യുഎഇ മുന്നേറുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് കൂടി ടെസ്റ്റ് നടത്തും. ആഗസ്ത് അവസാനത്തോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 60 ലക്ഷമായി ഉയരും.

Coronavirus: UAE reports 532 Covid-19 cases, 1,288 recoveries, 1 death

Most Popular