Wednesday, June 23, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 603 പേര്‍ക്ക് കോവിഡ്; 1,277 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 603 പേര്‍ക്ക് കോവിഡ്; 1,277 പേര്‍ രോഗമുക്തരായി

ദുബൈ: യുഎഇയില്‍ ഇന്ന് 603 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,277 പേര്‍ രോഗമുക്തരായി. രോഗബാധ മൂലം ഒരാള്‍ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 284 ആയി. ആകെ രോഗബാധിതര്‍ 40,507 ആണ്. 24,017 പേരാണ് രോഗമുക്തരായത്. 25 ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

അതേസമയം, അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവിഡ് മാസ് സ്‌ക്രീനിങിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു. ഏറ്റവും വേഗത്തില്‍ കൃത്യമായി കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് 42 ബ്രിട്ടനിലെ ഓക്‌സ്ഫഡ് നാനോപോര്‍ ടെക്‌നോളജീസുമായി സഹകരിച്ചാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ആഴ്ച്ചകള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാവും.

Coronavirus: UAE reports 603 new Covid-19 cases, 1,277 recoveries


 

Most Popular