Saturday, June 12, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ്; 724 പേര്‍ രോഗമുക്തി നേടി; ഒരു മരണം

യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ്; 724 പേര്‍ രോഗമുക്തി നേടി; ഒരു മരണം

ദുബയ്: യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 724 പേര്‍ക്ക് രോഗം സുഖപ്പെട്ടു. കോവിഡ് മൂലം ഒരാള്‍ കൂടി മരിച്ചു. ആകെ രോഗബാധിതര്‍ 38,268. രോഗം സുഖപ്പെട്ടവര്‍ 21,061ഉം മരണം 275ഉം ആയി.

സോഷ്യല്‍ മീഡിയയില്‍ ചില വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹുസനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും അവര്‍ അറിയിച്ചു.

രാജ്യത്ത് 20 ലക്ഷം ജനങ്ങള്‍ക്ക് ഇതിനകം കോവിഡ് പരിശോധന നടത്തി. യുഎയിലുള്ള 90 ലക്ഷത്തോളം പേരെയും പരിശോധന നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അല്‍ ഹുസനി വ്യക്തമാക്കി.

Coronavirus: UAE reports 626 new Covid-19 cases, 724 recoveries


 

Most Popular