Wednesday, April 21, 2021
Home Gulf UAE യുഎഇയില്‍ ചൊവ്വാഴ്ച്ച 779 പേര്‍ക്ക് കോവിഡ്; 325 പേര്‍ക്ക് രോഗം ഭേദമായി

യുഎഇയില്‍ ചൊവ്വാഴ്ച്ച 779 പേര്‍ക്ക് കോവിഡ്; 325 പേര്‍ക്ക് രോഗം ഭേദമായി

ദുബയ്: ചൊവ്വാഴ്ച്ച 779 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം. 325 പേര്‍ക്ക് രോഗം ഭേദമായി. രോഗം മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു.

41,000 പരിശോധനകളാണ് പുതുതായി നടത്തിയത്. ഇതോടെ മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 2,044,493 ആയി. ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്, ആരോഗ്യ മന്ത്രാലയം ക്വാറന്റീനില്‍ കഴിയുന്ന 336 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Coronavirus: UAE reports 779 new Covid-19 cases, 325 recoveries


 

Most Popular