യുഎഇയില്‍ ഇന്ന് 894 പേര്‍ക്ക് കോവിഡ്; നാലു മരണം; പെരുന്നാളിന് ജാഗ്രത വേണം

uae covid news update

ദുബയ്: യുഎഇയില്‍ ഇന്ന് 894 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 946 പേര്‍ക്ക് രോഗം ഭേദമായി. വ്യാഴാഴച്ച നാലുപേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.

ഈദ് ദിനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും സാമൂഹിക ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പെരുന്നാള്‍ ദിനത്തിലും മസ്ജിദുകള്‍ അടഞ്ഞുകിടക്കും. നമസ്‌കാര സമയത്തിന് 10 മിനിറ്റ് മുമ്പ് മസ്ജിദുകളില്‍ നിന്ന് പെരുന്നാള്‍ തക്ബീര്‍ മുഴക്കും.

ബുധനാഴ്ച്ച മുതല്‍ വീണ്ടും ദേശീയ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 8 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് അടിയന്തര സാഹചര്യത്തില്‍ അല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. പെരുന്നാള്‍ ദിനങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് രാജ്യത്തെ ഹൈപര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Coronavirus: UAE reports 894 new cases, 946 recoveries