Tuesday, April 13, 2021
Home Gulf UAE യുഎഇ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാം

യുഎഇ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാം

ദുബൈ: യുഎഇയില്‍ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ക്ക് ഒരു മാസം കൂടി അധിക ഗ്രേസ് പിരീഡ് അനുവദിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ ആഗസ്ത് 11ന് അകം രാജ്യം വിടണമെന്ന് ജൂലൈ 12ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, പുതിയ അറിയിപ്പ് പ്രകാരം ഈ ഗ്രേസ് പിരീഡ് അവസാനിച്ചാല്‍ 30 ദിവസത്തേക്ക് കൂടി എക്സ്റ്റന്‍ഷന്‍ അനുവദിക്കും. ഒറ്റത്തവണ മാത്രമായിരിക്കും ഈ അവസരം. എങ്ങിനെയാണ് ഗ്രേസ് പിരീഡ് നീട്ടാന്‍ അപേക്ഷിക്കേണ്ടതെന്ന കാര്യം ഐസിഎ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം, ദുബൈ എമിറേറ്റില്‍ ഇഷ്യു ചെയ്ത വിസിറ്റ/ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഇത് ബാധകമല്ലെന്ന് ആമിര്‍ സെന്ററുകള്‍ അറിയിച്ചു.

COVID-19: Additional 30-day grace period for UAE visit visa


 

Most Popular