Thursday, June 17, 2021
Home Newsfeed ദുബയില്‍ സംഗീതമേളകളും പൊതുപരിപാടികളും പുനരാരംഭിക്കുന്നു; പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം

ദുബയില്‍ സംഗീതമേളകളും പൊതുപരിപാടികളും പുനരാരംഭിക്കുന്നു; പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം

ദോഹ: ദുബയില്‍ സംഗീതമേളകള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതി നല്‍കും. വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. വാക്‌സിനെടുത്തവര്‍ക്കു മാത്രം പ്രവേശനമനം അനുവദിക്കുകയെന്ന ഉപാധിയില്‍ അത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുമെന്ന് ദുബൈ സുപ്രിം കമ്മിറ്റി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. കായിക മേളകള്‍ക്കും സമാനമായ രീതിയില്‍ അനുമതി നല്‍കും.

ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 1500 പേരെയും ഔട്ട്‌ഡോര്‍ പരിപാടികള്‍ക്കു 2,500 പേരെയുമാണ് അനുവദിക്കുക. വാക്‌സിനെടുത്ത സന്ദര്‍ശക വിസക്കാര്‍ക്കും അനുമതി ലഭിക്കും.
ALSO WATCH

Most Popular