Wednesday, April 21, 2021
Home Gulf UAE കോവിഡ് സാഹചര്യം മുതലെടുത്ത് ജോലി തട്ടിപ്പ്; 150 പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം ദുബൈ...

കോവിഡ് സാഹചര്യം മുതലെടുത്ത് ജോലി തട്ടിപ്പ്; 150 പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം ദുബൈ പോലിസിന്റെ പിടിയില്‍

ദുബൈ: ഇല്ലാത്ത ജോലികളുടെ പരസ്യം ചെയ്ത് 150ഓളം പേരില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹം തട്ടിയ സംഘത്തെ ദുബൈ പോലിസ് പിടികൂടി. ആകര്‍ഷകമായ ശമ്പളമുള്ള വ്യാജ തൊഴിലവസരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് സംഘം ഇരകളെ വലയില്‍ വീഴ്ത്തിയതെന്ന് ദുബൈ പോലിസ് സിഐഡി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ ജലഫ് പറഞ്ഞു.

റീക്രൂട്ട്‌മെന്റ് ഫീസ്, ടാക്‌സ്, ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റ് ബുക്കിങ് തുടങ്ങിയവയ്‌ക്കെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയത്. 1000 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ നല്‍കിയവര്‍ ഇരകളുടെ കൂട്ടത്തിലുണ്ടെന്ന് എക്കോണമിക് ക്രൈംസ് കണ്‍ട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സലാഹ് ജുമാ ബൂസൈബ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കിയാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. ഇവരില്‍ നിന്ന് പേമെന്റ് റസീപ്റ്റുകളും സ്ലിപ്പുകളും പിടികൂടി. ശരിയായ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഒരിക്കലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണമോ നിര്‍ണായക വ്യക്തിവിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് അല്‍ ജലഫ് വ്യക്തമാക്കി.

Most Popular