അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 659 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര് മരിച്ചു. 419 പേര് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 37,018 ആയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19572 ആണ്. ആകെ മരണസംഖ്യ 273. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതിന്റെ ഫലം കണ്ടുതുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. 54,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 659 പേരില്‍ രോഗബാധ കണ്ടെത്തിയത്.
ആകെ 20 ലക്ഷത്തിലേറെ പേര് ഇതിനകം കോവിഡ് പരിശോധനയ്ക്ക് വിധേയരായി.
COVID-19: UAE announces 3 deaths, 659 new coronavirus cases