Saturday, May 15, 2021
Home Newsfeed യുഎഇയില്‍ 1810 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

യുഎഇയില്‍ 1810 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

അബൂദബി: യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,652 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ടു പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1531 പേര്‍ കോവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,83,747 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,68,456 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 242,415 കോവിഡ് പരിശോധനകള്‍ നടന്നു.

 

Most Popular