Friday, September 17, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ മരിച്ചു; ആയിരത്തിലേറെ പേര്‍ക്ക് രോഗബാധ

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ മരിച്ചു; ആയിരത്തിലേറെ പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1027 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 2,02,863 ആയി. രോഗബാധയേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് മരിച്ചു. 660 പേരാണ് ഇതുവരെ യുഎഇയില്‍ കോവിഡ് മൂലം മരിച്ചത്. 1,253 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ആകെ രോഗം സുഖപ്പെട്ടവര്‍ 1,79,925. 1,00946 പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തിയത്.

Most Popular