Monday, September 27, 2021
Home Gulf UAE യുഇയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

യുഇയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

ദുബയ്: യുഇയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 760 പേര്‍ക്ക് രോഗമുക്തി. ഇതോടെ ആകെ രോഗികള്‍ 46,563ഉം രോഗം സുഖപ്പെട്ടവര്‍ 35,165ഉം ആയി. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 308 ആയി ഉയര്‍ന്നു. 49,000 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്.

മൂന്ന് മാസത്തെ ദേശീയ അണുനശീകരണ പദ്ധതി അവസാനിപ്പിച്ച് ബുധനാഴ്ച്ച മുതല്‍ യുഎഇ രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയിരുന്നു. ഇതോടെ രാജ്യത്ത് ഏത് സമയത്തും സ്വതന്ത്ര സഞ്ചാരം സാധ്യമാവും.

COVID-19: UAE reports 430 new coronavirus cases, one death


 

Most Popular