Thursday, July 29, 2021
Home Gulf UAE യുഎഇയില്‍ നാല് മാസത്തിനിടെ ഏറ്റവും കൂടിയ കോവിഡ് വര്‍ധന; അഞ്ചു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ നാല് മാസത്തിനിടെ ഏറ്റവും കൂടിയ കോവിഡ് വര്‍ധന; അഞ്ചു പേര്‍ കൂടി മരിച്ചു

ദുബൈ: യുഎഇയില്‍ കോവിഡ് മരണവും പുതിയ പോസിറ്റീവ് കേസുകളും ഉയരുന്നു. 24 മണിക്കൂറിനിടെ അഞ്ച് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 930 പേര്‍ക്ക് കൂടി പുതുതായി രോഗം ബാധിച്ചു. നാല് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

ആകെ 398 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. അതേ സമയം, 24 മണിക്കൂറിനിടെ 586 പേര്‍ കോവിഡ് മുക്തരായി. 67,945 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്.

Most Popular