Saturday, July 31, 2021
Home Gulf UAE യുഎഇയില്‍ നാലാം ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകള്‍

യുഎഇയില്‍ നാലാം ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകള്‍

ദുബൈ: യുഎഇയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. 1231 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1181, വ്യാഴാഴ്ച 1158, ബുധനാഴ്ച 1100 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. രോഗ ബാധിതരായ രണ്ടു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിക്കുകയും 1051 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 97,760 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍: 87,122. ആകെ മരണം: 426. ചികിത്സയിലുള്ളവര്‍: 10,212. പുതുതായി 1,17,812 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 1,231 പേര്‍ക്ക് പോസിറ്റീവായത്.

Most Popular