Friday, June 18, 2021
Home Gulf UAE തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

അബൂദബി: അബൂദബിയില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു. വഞ്ചിയൂര്‍ കട്ടപ്പറമ്പ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) ആണ് മരിച്ചത്. അബൂദബി ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്നു.

അബൂദബിയിലെ ഫസ്റ്റ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു. 25 വര്‍ഷമായി അബൂദബിയില്‍ ജോലി ചെയ്യുന്നു. പിതാവ്: സുശീലന്‍. മാതാവ്: ദേവകിയമ്മ. ഭാര്യ: ലിസി സദാശിവന്‍. മകന്‍: നിതിന്‍ (അബൂദബി മോഡല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം ബനിയാസില്‍ സംസ്‌കരിച്ചു.

Most Popular