Saturday, April 10, 2021
Home Gulf UAE ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രതിവാര കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രതിവാര കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

ദുബൈ: ദുബൈയിലെ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ഏര്‍ലി ലേര്‍ണിംഗ് സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും ആഴ്ചയിലൊരിക്കല്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തേണ്ടിവരുമെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഇന്നലെ അറിയിച്ചു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പ്രഖ്യാപിച്ച പ്രോട്ടോക്കോളുകളുടെ അപ്ഡേറ്റ് പട്ടിക പ്രകാരം ഏപ്രില്‍ 11 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

വിദൂര അല്ലെങ്കില്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാണ്. കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പിസിആര്‍ പരിശോധനയും നടത്തേണ്ടതാണ്. വാക്‌സിന്റെ ആദ്യത്തെ ഡോസ് ഇതിനകം ലഭിച്ചിട്ടുണ്ടെങ്കില്‍ ഏഴ് ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും കെഎച്ച്ഡിഎ അറിയിച്ചു.

Most Popular