News Flash
X
അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

personmtp rafeek access_timeMonday June 29, 2020
HIGHLIGHTS
യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍

അബൂദബി: യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടത്

അബൂദബി എമിറേറ്റില്‍ പ്രവേശിക്കാനായി അല്‍ഹോസ്ന്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ദേശീയ സ്‌ക്രീനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യുഎഇയിലെ ഏതെങ്കിലും ആശുപത്രി അല്ലെങ്കില്‍ സ്‌ക്രീനിംഗ് സെന്ററില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ ഒരു ടെക്സ്റ്റ് മെസ്സേജായി കാണിച്ചാലും മതിയാകും.
മറ്റുള്ള എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും വിലക്കുണ്ട്.


 

SHARE :
folder_openTags
content_copyCategory
UAE