Saturday, June 19, 2021
Home Newsfeed റാസല്‍ഖൈമയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ട് വരെ നീട്ടി. ഫെബ്രുവരി പത്ത് മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ജൂണ്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചതെന്ന് ഗവണ്‍മെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍:

  • പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
  • ഷോപ്പിങ് മാളുകളില്‍ അറുപത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം.
    പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമാ തീയറ്ററുകള്‍, വിനോദ പരിപാടികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, ജിംനേഷ്യം, പൂളുകള്‍, ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.
  • വിവാഹം പോലുള്ള കുടുംബ, സാമൂഹിക ചടങ്ങുകളില്‍ പത്ത് പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി ഇരുപത് പേരും മാത്രം.
  • പൊതുസ്ഥലങ്ങളില്‍ ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.
  • റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം.
  • ഒരു കുടുംബത്തിലെ അംഗങ്ങള്‍ അല്ലെങ്കില്‍ നാല് പേരില്‍ കൂടുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.

Most Popular