Wednesday, September 22, 2021
Home Gulf കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. അതായത് . ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ, സിനിമ തിയറ്ററുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവിടങ്ങളിൽ 80 % പേർക്ക് പ്രവേശനം അനുവദിക്കും. ഒരു മേശയ്ക്കു ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണം 10 ആയി ഉയർത്തിയിട്ടുണ്ട്.

പൊതുപരിപാടികളിൽ പ്രവേശനം 60% പേർക്കു മാത്രം പ്രവേശനം അനുവദിക്കും. വിവാഹ വിരുന്നുകൾക്കടക്കം ഇതു ബാധകമാണ്. പങ്കെടുക്കുന്നവരുടെ എണ്ണം 300ൽ കൂടുകയുമരുത് എന്ന് നിബന്ധനയുണ്ട്. പങ്കെടുക്കുന്നവർ 2 ഡോസ് വാക്സീൻ സ്വീകരിക്കുകയും പരിപാടിയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

രണ്ടാമത്തെ ഡോസ് 6 മാസത്തിൽ കൂടുതൽ വൈകരുത്. വയോധികരാണെങ്കിൽ 3 മാസത്തിൽ കൂടുതൽ വൈകരുതെന്നാണു വ്യവസ്ഥ. പൊതുവാഹനങ്ങൾക്കു 75% ശേഷിയിൽ സർവീസ് നടത്താൻ സാധിക്കും. പുറത്തിറങ്ങുമ്പോഴും പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

Most Popular