Monday, June 21, 2021
Home Gulf UAE യുഎഇയില്‍ കോവിഡിനെതിരേ പൊരുതുന്ന മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമായി

യുഎഇയില്‍ കോവിഡിനെതിരേ പൊരുതുന്ന മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമായി

ദുബൈ: കോവിഡിനെതിരേ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബറില്‍ ആരംഭിച്ച വാക്‌സിനേഷന്‍ കാംപയ്‌നില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

രണ്ടേ കാല്‍ ലക്ഷത്തിലേറെ പേര്‍ ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഞായറാഴ്ച്ച വരെ 10 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ വര്‍ഷം ആദ്യ പാദം പൂര്‍ത്തിയാകും മുമ്പ് രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ALSO WATCH

Most Popular