Monday, June 21, 2021
Home News National ടൗട്ടെ ചുഴലിക്കാറ്റ്: എമിറേറ്റ്‌സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

ടൗട്ടെ ചുഴലിക്കാറ്റ്: എമിറേറ്റ്‌സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ: ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് മുംബൈയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മെയ് 16, 17 തിയ്യതികളിലുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെയും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കും.

റദ്ദാക്കപ്പെട്ട വിമാനങ്ങള്‍
EK 500 ദുബൈ-മുംബൈ മെയ് 16
EK 501 മുംബൈ- ദുബൈ മെയ് 17
EK 504 ദുബൈ-മുംബൈ മെയ് 17
EK 505 മുംബൈ- ദുബൈ മെയ് 17
EK 500 ദുബൈ-മുംബൈ മെയ് 17
EK 501 മുംബൈ-ദുബൈ മെയ് 18

മുബൈ ഫൈനല്‍ ഡെസ്റ്റിനേഷനായുള്ള യാത്രക്കാരെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ ബുക്കിങ് ഏജന്റുമായോ എമിറേറ്റ്‌സ് കസ്റ്റമര്‍ സര്‍വീസുമായോ ബന്ധപ്പെട്ട് റീബുക്കിങ് ചെയ്യണം. സര്‍വീസില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ അതത് സമയത്ത് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കും.

കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളെ സ്പര്‍ശിച്ച് കടന്നുപോവുന്ന ടൗട്ടെ ഇതിനകം 16 പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഇന്ന് രാത്രിയോടെ കാറ്റ് ഗുജറാത്ത് തീരത്തേക്ക് പ്രവേശിക്കും.
ALSO WATCH

Most Popular