Thursday, August 5, 2021
Home Gulf UAE പഞ്ചാബിന് ടോസ്; ഐപിഎലിന്റെ രണ്ടാം ദിനത്തില്‍ ഡല്‍ഹിക്ക് ആദ്യം ബാറ്റിങ്

പഞ്ചാബിന് ടോസ്; ഐപിഎലിന്റെ രണ്ടാം ദിനത്തില്‍ ഡല്‍ഹിക്ക് ആദ്യം ബാറ്റിങ്

ദുബൈ: ഐപിഎല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത് ഡല്‍ഹിയുടെ സ്പിന്നര്‍മാരും പഞ്ചാബിന്റെ പവര്‍ ഹിറ്റേഴ്‌സും.  ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരാണ് ഡല്‍ഹിയുടെ കരുത്തെങ്കില്‍ ക്രിസ് ഗെയിലും ഗ്ലെന്‍ മാക്സ്വെല്ലും ഉള്‍പ്പെടുന്നതാണ് പഞ്ചാബിന്റെ ബാറ്റിങ് നിര.

ഐപിഎലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തിയത് 2014ല്‍ മാത്രമാണ്. അതും ഇപ്പോള്‍ കളി നടക്കുന്ന യുഎഇയില്‍ തന്നെ. സെഞ്ചുറി നേട്ടത്തിലൂടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയയ്ക്ക് സമ്മാനിച്ചെത്തുന്ന ഗ്ലെന്‍ മാക്സ്വെലുണ്ട് പഞ്ചാബ് നിരയില്‍. കൂട്ടിന് കെ എല്‍ രാഹുല്‍, ക്രിസ് ഗെയില്‍, സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍ തുടങ്ങിയവരും.

ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര സ്പിന്‍ ത്രയമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാലമനായിറങ്ങി എട്ടു മല്‍സരങ്ങളില്‍ നിന്ന് 244 റണ്‍സ് അടിച്ചെടുത്ത ശ്രേയസ് അയ്യര്‍ അതേ മികവ് ക്യാപിറ്റല്‍സിനായും തുടരുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് മറ്റൊരു തുറുപ്പ് ചീട്ട്. ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ യുവതാരങ്ങളും ഡല്‍ഹി ക്യാപിറ്റല്‍സ് ജഴ്‌സിയില്‍ ഇന്ന് കളത്തിലിറങ്ങും.

അബൂദബിയിലെ പോലെ തന്നെ നല്ല രീതിയില്‍ പുല്ലുള്ള ദുബയിലെ പിച്ചും സമാനമായ രീതിയില്‍ പെരുമാറുമെന്നാണ് പ്രതീക്ഷി. എന്നാല്‍, മഞ്ഞ് വീഴ്ച്ച പിച്ചിന്റെ സ്വഭാവത്തെ ബാധിച്ചേക്കും.

Most Popular