Tuesday, June 22, 2021
Home Newsfeed വാഹനം പെട്ടെന്ന് വെട്ടിച്ച് അപകടത്തിന് ഇടയാക്കിയാല്‍ 1000 ദിര്‍ഹം പിഴ

വാഹനം പെട്ടെന്ന് വെട്ടിച്ച് അപകടത്തിന് ഇടയാക്കിയാല്‍ 1000 ദിര്‍ഹം പിഴ

അബൂദബി: ഡ്രൈവിങിനിടെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നത് ഒഴിവാക്കണമെന്ന അബൂദബി പോലിസ് മുന്നറിയിപ്പ്. റോഡിലെ ലൈന്‍ മാറുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് കൃത്യമായ സൂചന നല്‍കണം. പെട്ടെന്നുള്ള വെട്ടിക്കലിലൂടെ അപകടമുണ്ടായാല്‍ 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്ന് പോലിസ് അറിയിച്ചു. നാല് ബ്ലാക്ക് ട്രാഫിക് പോയിന്റും കിട്ടും. അതിന് പുറമേ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനം തിരിച്ചുകിട്ടണമെങ്കില്‍ 5000 ദിര്‍ഹം നല്‍കേണ്ടി വരും. മൂന്ന് മാസത്തിനിടയില്‍ ഈ തുക അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.
ALSO WATCH

Most Popular