Monday, July 26, 2021
Home Gulf മയക്കുമരുന്ന് പ്രചാരണം; വെബ്സൈറ്റുകൾക്കെതിരെ നടപടിയുമായി അധികൃതർ

മയക്കുമരുന്ന് പ്രചാരണം; വെബ്സൈറ്റുകൾക്കെതിരെ നടപടിയുമായി അധികൃതർ

റാ​സ​ല്‍ഖൈ​മ: മയക്കുമരുന്ന് പ്രചാരണത്തിന് പ്രോത്സാഹനം നൽകിയ 25 ളം വെബ്സൈറ്റുകൾ അധികൃതർ നിരോധിച്ചു. റാ​ക് പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ര്‍ അ​ബ്​​ദു​ന്നാ​സ​ര്‍ അ​ല്‍ ഷി​റ​വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കും സ​മൂ​ഹ​ത്തി​െന്‍റ ഭ​ദ്ര​ത​ക്കും കു​ടും​ബാം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മീ​ഡി​യ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് വാ​ച്ചി​ങ്​ ഐ ​പ്രോ​ഗ്രാ​മി​ല്‍ ല​ഹ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു മേ​ജ​ര്‍ അ​ബ്​​ദു​ന്നാ​സ​ര്‍.

ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും മാ​ന​സി​കാ​ഘാ​ത​വു​മാ​ണ് മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​പ്പെ​ട്ട​വ​രി​ലു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​െന്‍റ ഉ​പ​യോ​ഗം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കും പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​വ​രും ഇ​തി​െന്‍റ പ്ര​ചാ​ര​ണ​ത്തി​നും വി​ല്‍പ​ന​ക്കും പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രും രാ​ജ്യ​ത്തി​െന്‍റ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​ക്കും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യു​യ​ര്‍ത്തും. ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​ര​ണം. മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി​ക്ക് അ​ടി​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്ന് അ​പേ​ക്ഷ ല​ഭി​ച്ച​വ​രി​ല്‍ 60 ശ​ത​മാ​നം പേ​രും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് ചി​കി​ത്സ​നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. 40 ശ​ത​മാ​നം പേ​ര്‍ക്ക് മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ വ​കു​പ്പി​െന്‍റ മേ​ല്‍നോ​ട്ട​ത്തി​ല്‍ ചി​കി​ത്സ ന​ല്‍കു​ന്ന​താ​യും മേ​ജ​ര്‍ അ​ല്‍ ഷി​റാ​വി വ്യ​ക്ത​മാ​ക്കി.

Most Popular