Sunday, July 25, 2021
Home Gulf UAE വ്യാജ പാസ്‌പോര്‍ട്ടുമായി ഇനി ദുബൈയിലേക്കു വരണ്ട; പിടിവീഴുമെന്നത് ഉറപ്പ്

വ്യാജ പാസ്‌പോര്‍ട്ടുമായി ഇനി ദുബൈയിലേക്കു വരണ്ട; പിടിവീഴുമെന്നത് ഉറപ്പ്

ദുബൈ: യാത്രാ രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ കൃത്രിമ രേഖകള്‍ ഉപയോഗിച്ചു രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും വ്യാജന്മാരെ അതിവേഗം കണ്ടെത്താനും സാധിക്കും.

ദുബൈ എമിഗ്രേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാര്‍ത്ഥ യാത്രാ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പരിശോധന നടത്തിയാണ് അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നത്.

നെതര്‍ലന്റ്‌സ്, കാനഡ, അമേരിക്ക, ആസ്േ്രതലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമാണിത്. യാത്രാ രേഖകള്‍ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകള്‍ കണ്ടെത്തുന്നതിനുമുള്ള ഏറ്റവും ആധുനിക സംവിധാനമാണിതെന്നും മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.

Most Popular