Tuesday, September 28, 2021
Home Newsfeed ദുബയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്

ദുബയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈ എമിറേറ്റ്‌സ് റോഡില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രക്ക്. ബസ്സ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ദുബൈ പോലിസ് അറിയിച്ചു.

ടയര്‍ പൊട്ടിയുണ്ടായ മറ്റൊരു അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 7.30ഓടെ റാസ് അല്‍ ഖോര്‍ റോഡിലായിരുന്നു സംഭവം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട മിനിബസ്സ് കോണ്‍ക്രിറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മറ്റ് രണ്ട് അപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്
ഇന്നലെ തന്നെ വൈകീട്ട് 7.45ന് കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നിശ്ചിത അകലം പാലിക്കാത്തതാണ് അപകടമുണ്ടാക്കിയത്. രാത്രിയുണ്ടായ മറ്റൊരു അപകടത്തില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി.
ALSO WATCH

Most Popular