Sunday, July 25, 2021
Home Newsfeed ദുബയില്‍ 12 മീറ്റര്‍ നീളവും 15 ടണ്‍ ഭാരവുമുള്ള കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

ദുബയില്‍ 12 മീറ്റര്‍ നീളവും 15 ടണ്‍ ഭാരവുമുള്ള കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

ദുബൈ: ദുബയില്‍ 12 മീറ്റര്‍ നീളവും 15 ടണ്‍ ഭാരവുമുള്ള ആണ്‍ തിമിംഗലം കരക്കടിഞ്ഞു. ബ്രൈഡെ വിഭാഗത്തില്‍പ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് ജബല്‍ അലി കനാലില്‍ അടിഞ്ഞത്.

തിമിംഗലത്തിന്റെ ജഡം തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി അവയവങ്ങളില്‍ പാരസൈറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച സാംപിളുകള്‍ കൂടുതല്‍ പരിശോധന നടത്തും. അതേ സമയം, പോസ്റ്റ്‌മോര്‍ട്ടത്തില്‍ കടല്‍ മാലിന്യത്തിന്റെയോ കപ്പല്‍ ഇടിച്ചതിന്റെയോ കൃത്യമായ തെളിവകളൊന്നും കണ്ടെത്താനായിട്ടില്ല. വയറ്റില്‍ ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


മിനുസമുള്ള ശരീരവും മുകള്‍ ഭാഗത്ത് കടുംചാര നിറവുമുള്ളതാണ് ബ്രൈഡെ തിമിംഗലങ്ങള്‍. അടിഭാഗത്ത് വെള്ളനിറമാണ്. ഇന്‍ഡോ-പസഫിക് മേഖലയില്‍ മാത്രമാണ് ഇവയെ കാണുന്നത്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതാണെങ്കിലും അറേബ്യന്‍ ഗള്‍ഫിലും അറബിക്കടലിലും ഇവ വ്യാപകമാണ്.
ALSO WATCH

Most Popular