Tuesday, June 22, 2021
Home Gulf UAE റമദാനിലും ഔട്ട്‌ഡോര്‍ ഡൈനിംഗിന് നിരോധനം തുടരുന്നുവെന്ന് ദുബൈ

റമദാനിലും ഔട്ട്‌ഡോര്‍ ഡൈനിംഗിന് നിരോധനം തുടരുന്നുവെന്ന് ദുബൈ

ദുബൈ: ബീച്ചുകളിലും ടെറസുകളിലും ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളുടെയും പുറത്ത് ഇരിപ്പിടങ്ങളുള്ള റെസ്റ്റോറുകളും ഉയര്‍ത്തിയ ചോദ്യത്തില്‍ വ്യക്തത വരുത്തിയിരിക്കയാണ് അധികൃതര്‍. റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് അവരുടെ തുറന്ന സ്ഥലത്ത് ഭക്ഷണം വിളമ്പാന്‍ അനുവാദമുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. റമദാനില്‍ ഭക്ഷണശാലകളില്‍ ഔട്ട്‌ഡോര്‍ ഡൈനിംഗ് നിരോധിക്കുന്നത് തുടരുകയാണെന്ന് ദുബായ് ഇക്കണോമിയിലെയും ദുബായ് മുനിസിപ്പാലിറ്റിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോമ്പുകാലത്ത് ഔട്ട്‌ഡോര്‍ ഇരിപ്പിടം അനുവദനീയമല്ലെങ്കിലും പതിവ് പോലെ ഭക്ഷണം വിതരണം ചെയ്യുന്നത് തുടരാമെന്നും ദുബായ് എക്കണോമിയിലെ കൊമേഴ്സ്യല്‍ കംപ്ലയിന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സിസിസിപി) മേഖല സിഇഒ മുഹമ്മദ് അലി റാഷെഡ് ലൂത്ത പറഞ്ഞു. ഔട്ട് ഡോര്‍ ഡൈനിംഗിന് പുറമെ ഷിഷാ സേവനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Most Popular