Sunday, August 1, 2021
Home Gulf UAE വാടകകൊടുക്കാനാവാതെ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ താമസമൊരുക്കി ദുബയിലെ ഇന്ത്യന്‍ വ്യവസായി

വാടകകൊടുക്കാനാവാതെ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ താമസമൊരുക്കി ദുബയിലെ ഇന്ത്യന്‍ വ്യവസായി

ദുബയ് സിറ്റി: കോവിഡ് ദുരിത കാലത്ത് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ താമസ കേന്ദ്രമൊരുക്കി ദുബയിലെ ഇന്ത്യന്‍ വ്യവസായി. ദുബയിലെ റാവു ഹോള്‍ഡിങ്‌സ് സിഇഒ അലി റാവുവാണ് ദുരിത ബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയത്.

100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. വാടക കൊടുക്കാന്‍ കഴിയാതെ മുറികളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമുള്ളവര്‍ക്ക് ഇത് സൗജന്യമായി നല്‍കും. ദുബയിലെ അല്‍ഖൂസ്, ജബല്‍ അലി, മുഹൈസ്‌ന എന്നിവിടങ്ങളിലായാണ് താമസ സൗകര്യമുള്ളത്. അല്‍ഖൂസില്‍ താമസ സൗകര്യമില്ലാത്ത 20 തൊഴിലാളികള്‍ക്ക് റാവു ഈയിടെ താമസ സൗകര്യമൊരുക്കിയിരുന്നു.

കോവിഡ് എല്ലാ വിഭാഗം ആളുകളെയും ബാധിച്ചിട്ടുണ്ട്. ദിവസ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇത്തരക്കാരുടെ പ്രയാസം കണ്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് സാധ്യമാവുന്നത് ചെയ്യുന്നത്-റാവു പറഞ്ഞു.

Dubai-based Indian businessman offers free accommodation during Covid-19 crisis


 

Most Popular