പത്തു മാസത്തെ ഇടവേളക്ക് ശേഷം ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു

bollywood park

ദുബൈ: പത്തു മാസത്തെ ഇടവേളക്ക് ശേഷം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബൈ ബോളിവുഡ് പാര്‍ക്ക്.

460 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുള്‍പ്പെടെ, ഒമ്പത് പുതിയ റൈഡുകളോടെയാണ് പാര്‍ക്ക് തുറന്നത്. അമേരിക്കയിലെ ഓര്‍ലാന്‍ഡോയില്‍, 450 അടി ഉയരമുള്ള, സ്റ്റാര്‍ ഫ്‌ളൈയറിനെ പിന്നിലാക്കിയാണ്, ഈ ബോളിവുഡ് സ്‌കൈ ഫ്‌ളൈയര്‍ വരുന്നത്. ഉദ്ഘാടനത്തോടനുന്ധിച്ച് രാജ്മഹല്‍ തിയറ്ററില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. കൂറ്റന്‍ ജയന്റ് വീല്‍, ബോളിവുഡ് ബസാര്‍, ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ്.

ALSO WATCH