Sunday, September 26, 2021
Home Gulf UAE പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; 1000 ദിര്‍ഹമില്‍ താഴെ ടിക്കറ്റ് നിരക്കില്‍ ദുബയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; 1000 ദിര്‍ഹമില്‍ താഴെ ടിക്കറ്റ് നിരക്കില്‍ ദുബയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍

ദുബയ്: സാധാരണക്കാരന് താങ്ങാനാവാത്ത രീതിയില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനിടെ ദുബയില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കണ്ണൂരിലേയ്ക്ക് 10 ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചതായി ദുബയിലെ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട് ട്രാവല്‍സ്് അറിയിച്ചു. 1,000 ദിര്‍ഹമില്‍ താഴെയായിരിക്കും ടിക്കറ്റ് നിരക്കെന്ന് എംഡി അഫി മുഹമ്മദ് അറിയിച്ചു.

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. യുഎഇയിലെ ദേശീയ വിമാനങ്ങളായിരിക്കും അടുത്തയാഴ്ചയോടെ പറക്കുക. യാത്രക്കാര്‍ക്ക് ഭക്ഷണവും സുരക്ഷാ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം ഈ തുകയില്‍ നല്‍കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ സംഘടനകളും സ്വകാര്യ ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടര്‍ സര്‍വീസ് നടത്തിയെങ്കിലും നിരക്ക് ഉയര്‍ന്നതായിരുന്നു. കോവിഡ് പരിശോധന കൂടാതെ, 1250 ദിര്‍ഹം മുതലാണ് പലരും ഈടാക്കുന്നത്.

dubai charter flight ticket fare below 1000 dhs


 

Most Popular